കവിത തലക്കു പിടിച്ചൊരു പെണ്ണിനെ കൊണ്ട്
പ്രേമിപ്പിക്കണം
അവളുടെ കവിതകളില്‍
കാല്‌പനികനായ ഒരു കാമുകനായി
കയറിപ്പറ്റണം
അവളുടെ ആത്മാഹുതിക്കായി
നോമ്പുനോല്‍ക്കണം
മരണാനന്തരം അവളുടെ
ഡയറിക്കവിതകള്‍ സമാഹാരമായാല്‍
അവളെ കാവ്യലോകം കൊണ്ടാടിയാല്‍
തിരക്കിയിറങ്ങും ആസ്വാദകര്‍
കവിതയിലെ കാമുകനെ
അപ്പോള്‍ അതു ഞാനെന്നു
ആത്മരതി കൊള്ള ണം
പിന്നെ അവളെ വിളമ്പുന്ന
ഡോക്യുമെന്ററി ഫ്രയിമില്‍
വാചാലനായി
ചരിത്രത്തിലേറണം
പ്രേമിപ്പിക്കണം
അവളുടെ കവിതകളില്‍
കാല്‌പനികനായ ഒരു കാമുകനായി
കയറിപ്പറ്റണം
അവളുടെ ആത്മാഹുതിക്കായി
നോമ്പുനോല്‍ക്കണം
മരണാനന്തരം അവളുടെ
ഡയറിക്കവിതകള്‍ സമാഹാരമായാല്‍
അവളെ കാവ്യലോകം കൊണ്ടാടിയാല്‍
തിരക്കിയിറങ്ങും ആസ്വാദകര്‍
കവിതയിലെ കാമുകനെ
അപ്പോള്‍ അതു ഞാനെന്നു
ആത്മരതി കൊള്ള ണം
പിന്നെ അവളെ വിളമ്പുന്ന
ഡോക്യുമെന്ററി ഫ്രയിമില്‍
വാചാലനായി
ചരിത്രത്തിലേറണം