Monday, November 30, 2009

അകാലം


അതെ തീവ്ര പ്രണയം

സത്യം?

ഗാഢസത്യം

അകാലത്തിലായിപ്പോയി


കണക്കിലെങ്ങനെ?


കഷ്ടിച്ചാണ് കടന്നത്‌


കണക്കു വേണം


മതം


ജാതി


സ്വത്ത്‌ ഉള്ളത് വരാനുള്ളത്


ശമ്പളം വാങ്ങുന്നത് വാങ്ങാനുള്ളത്


പിന്നെ


ഷെയര്‍ മാര്‍ക്കറ്റില്‍ ഓഹരി?


ഹരി ഓം


നടന്നോളു.....


അകാലത്തില്‍ പ്രണയിചവനെന്നു


പേര് വീഴണ്ട...


ഡോക്ടര്‍മാരെ കടലെടുത്ത


ജനറല്‍ വാര്‍ഡില്‍


അത് ശസ്ത്രക്രിയ കാത്തു കിടക്കട്ടെ...

Wednesday, September 9, 2009

rasakkoottu




rasakkoottu


കണ്ണുകള്‍
വറുതി തീയിലും നിറങ്ങള്‍ തെടുന്നവ, രണ്ട്‌
കാത്‌കള്‍
വിലാപങ്ങളില്‍ അടഞ്ഞു പോകുന്നവ , രണ്ട്‌
കാലുകള്‍
സഹയാത്രികനെ ചവിട്ടി അകറ്റാന്‍ , രണ്ട്‌
കൈകള്‍
സ്വാര്‍ത്ഥം തേടി അനന്തതയിലേക്ക് ഉയര്‍ത്തിയത്‌ ,രണ്ട്‌
ഹൃദയം
വെള്ളിയാംകല്ല് പോലെ അലിയാതെ തിരകളെ അറിയാതെ ,ഒന്നു
തലച്ചോറ്
കുടില തന്ത്രങ്ങളില്‍ മെഴുകിയത്, ഒന്നു
ചിരി
ആവശ്യത്തിനു
അലംകാര വാക്കുകള്‍
അറിഞ്ഞു തരം പോലെ
കാപട്യം
വേണ്ടുവോളം
ഒരു നുള്ള് പോലും സ്നേഹത്തില്‍ കുതിരാതെ നോക്കണം
ഇനി....
നഗര തിരക്കിലേക്ക് വിളമ്പി വെച്ചോള്ളൂ ....
ഡിഷ്‌ റെഡി .....

Wednesday, July 29, 2009

ninakkappuram


നിനക്കപ്പുറം
നിന്റെ ചിതയില്‍ നിന്നു ചിതറിയ
പല്ലുകള്‍ ചേര്‍ത്ത്
നിന്റെ ചിരിയുണ്ടാക്കി ...
നീ ഉടുത്തു ഉപെക്ഷിച്ച
മേല്‍ ഉടുപ്പ് ഗന്ധങ്ങളില്‍
നിന്‍ടെ സാമീപ്യവും ....
നീ അപൂര്‍ണമാക്കിയ
കവിതകളുടെ കനലുകള്‍ ഊതി പാറ്റി
നിന്റെ സ്വപ്നവും .....
നീ ചങ്കില്‍ ചാര്‍ത്തിയ
ചരടുമാല്യതിന്റെ മണിച്ചെപ്പ്‌ തുറന്നു
നിന്റെ ഹൃദയവും ....
സ്മ്രിതികളില്‍ ക്ലാവ് കൊരുത്തനിന്‍
കാല്‍ ചിലന്പോലികളില്‍
നിന്റെ ചുവടുകളുമായി
എന്നിട്ടും
നീയാവുന്നില്ലല്ലോ?

Thursday, June 4, 2009

പ്ലാനിംഗ്‌


കവിത തലക്കു പിടിച്ചൊരു പെണ്ണിനെ കൊണ്ട്‌
പ്രേമിപ്പിക്കണം
അവളുടെ കവിതകളില്‍
കാല്‌പനികനായ ഒരു കാമുകനായി
കയറിപ്പറ്റണം
അവളുടെ ആത്മാഹുതിക്കായി
നോമ്പുനോല്‍ക്കണം
മരണാനന്തരം അവളുടെ
ഡയറിക്കവിതകള്‍ സമാഹാരമായാല്‍
അവളെ കാവ്യലോകം കൊണ്ടാടിയാല്‍
തിരക്കിയിറങ്ങും ആസ്വാദകര്‍
കവിതയിലെ കാമുകനെ
അപ്പോള്‍ അതു ഞാനെന്നു
ആത്മരതി കൊള്ള ണം
പിന്നെ അവളെ വിളമ്പുന്ന
ഡോക്യുമെന്ററി ഫ്രയിമില്‍
വാചാലനായി
ചരിത്രത്തിലേറണം

Wednesday, May 27, 2009